തിര്നജെടുപ്പ് ചട്ടങ്ങള്‍ പരിഷ്കരിക്കെണ്ടതിന്റെ ആവശ്യകതയെപ്പറ്റി, വിശിഷ്യ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആളുകളുടെ യോഗ്യതകള്‍ നിശ്ചയിക്കുന്ന രീതി മാറ്റുന്ന കാര്യം ആലോചിക്കേണ്ട അതിക്രമചിരിക്കുന്നു. കുറ്റവാളികളും കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരും ഒക്കെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ പേര് കൊടുതരികുന്നത്. ഇങ്ങനെ പോയാല്‍ നമ്മുടെ ജനാധിപത്യം എവിടെ ചെന്നെത്തും എന്ന് ഓര്‍ക്കുമ്പോള്‍ വാസ്തവത്തില്‍ പേടി തോന്നുന്നു.
parliament proceedins
2012 ഫെബ്രുവരി 2, വ്യാഴാഴ്‌ച
2012 ജനുവരി 29, ഞായറാഴ്‌ച
2011 നവംബർ 25, വെള്ളിയാഴ്‌ച
ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ എന്താണ് നടക്കുന്നത്?
ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് നമ്മളൊക്കെ അഭിമാനത്തോടെ പറയാറുള്ള പാര്‍ലമെന്റില്‍ എന്താണ് നടക്കുന്നതെന്ന് സാധാരണ പൌരന്‍മാര്‍ എന്നതിലുപരി ജനപ്രതിനിധികളെ തിരഞ്ഞെടുത്തയക്കുന്ന സാമാജികര്‍ എന്ന നിലയില്‍ നമുക്ക് ഉറക്കെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷകാല സമ്മേളനം നാമെല്ലാം കണ്ടതാണ്. അവിടെ ഒന്നും നടന്നില്ല. പല കാരണങ്ങളും പറഞ്ഞ് സഭ സ്തംഭിപ്പിക്കുക എന്നത് മാത്രം ആയിരുന്നു പ്രതിപക്ഷ കക്ഷികളുടെ മുഖ്യ അജണ്ട. ഗൌരവമുള്ള പല കാരണങ്ങളും പ്രതിപക്ഷ ഭാഗത്ത് ഉണ്ടാകാം. പക്ഷെ പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയാല്‍ അതുകൊണ്ടുണ്ടാകുന്ന നഷ്ടം എന്തായിരിക്കുമെന്ന് മനസ്സിലാക്കാന്‍ ഉള്ള സാമാന്യ വിവരം സഭ സ്തംഭിപ്പിക്കുന്നവര്‍ക്ക് ഉണ്ടായില്ലെങ്കില്‍ അവര്‍ക്ക് അവിടെ ഇരിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്? ശമ്പളവും സിറ്റിംഗ് അലവന്‍സും മറ്റു പല ആനുകൂല്യങ്ങളും (സൌജന്യ താമസം, സൌജന്യ യാത്രാ സൗകര്യം, പെന്‍ഷന്‍ അങ്ങിനെ എന്തെല്ലാം) സര്‍ക്കാരില്‍നിന്നും സ്വീകരിച്ചിട്ട് സഭ സമ്മേളനം നടത്താന്‍ അനുവദിക്കാതിരിക്കുന്നത് ജനാധിപത്യത്തിന് നിരക്കുന്നതല്ല. സഭയുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് ജനപ്രതിനിധികള്‍ക്ക് ഒരു പെരുമാറ്റചട്ടം ആവശ്യം ആണെങ്കില്‍ അതിന് ആവശ്യമായ നിയമ നിര്‍മാണം നടത്തി സഭയുടെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ കൊണ്ടുപോകാന്‍ ഭരണപക്ഷം തയ്യാറാകണം.
എം.രവി വര്‍മ രാജാ
കൃഷ്ണ വിഹാര്‍, ഫോര്‍ട്ട്,
തിരുവനന്തപുരം.
എം.രവി വര്‍മ രാജാ
കൃഷ്ണ വിഹാര്‍, ഫോര്‍ട്ട്,
തിരുവനന്തപുരം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)